പ്രകൃതി ഉരുക്കിക്കാച്ചിയെടുത്ത സ്വത്വമേ
കടുംപ്രയത്നങ്ങൾ രൂപമായ കറുത്തപൊന്നേ
സുഷ്മത്തിൽ സുതാര്യമാമൊരുൾക്കാമ്പിൻ ജ്വാലയെ
കനലെരിയും കനവുകൾ തൻ പ്രജ്ഞ തീണ്ടും രാവുകളും
തീകോരിയിടും പ്രഭാപൂരം അത്യുക്ഷണദിനങ്ങളും
അഹോരാത്രം ആരോഗ്യമാഹരിച്ചു നേടുമീ ചെറുപാന്ഥവും
ലേശമതേതും ചോരിടാതെ സൂക്ഷിച്ചു വെച്ച്
അത്യുന്നത ഗുണവാനാവണമെന്നു ഉദ്ദേശിച്
തന്നുണ്ണിക്കിട്ടൊരു പേരവർ, കാടിന്റെ നറും മധു
നാടുകേറി കാടുനാറി ,
കാടു വറ്റി നിഴൽ മെലിഞ്ഞു വേനൽ പെരുത്ത്
കാടിറങ്ങി കാട്ടുമൃഗം നാട്ടിൽ മേഞ്ഞലഞ്ഞു
മൃഗങ്ങൾ തൻ വഴിയവൻ അറച്ചെങ്കിലും
പാവം വിശപ്പഅതിർ വിട്ടു ഉദരം പഴുത്തു
ഒരിറ്റുവറ്റിനായവൻ നാടുകേറി
ഒരല്പം കാട്ടിലൂരിൽ കാത്തിരിപ്പവർക്കായും വേണം
പരിഷ്കൃത നീതിതൻ മിഥ്യയിൽ
നിഷാദപ്രക്ഷാളനം നിഷ്ടുരകർമ്മം
ദരിദ്രനാരായണൻ ദിക്കറിയാതെ കേണു
ഇല്ലിവയൊന്നുമെത്താതെ കാതുകൾ
അടച്ചടിച്ചോടിച്ചവരവനാത്മ മധുപിഴിഞ്ഞെടുത്തു
അപരിഷ്കൃതനവൻ അന്ത്യയാത്രയായ്
യാചനയാലവൻ മുന്നിൽ നിൽപ്പു
കണ്മുനയാലവൻ കരളുപിളർക്കുന്നു
ദൈന്യത്തിൻ രോഷമലറുന്നു
ഇന്നികഴിച്ചെറിഞ്ഞെച്ചിൽ പോലും ജീവന് സമം
കാലമിതെന്തു കലിയോ
ഉള്ളിലിരിന്നു പുകയുന്നു കുഞ്ഞേ
നിൻ നോട്ടമതു മറുക്കുവാനആവില്ല ഹൃത്തുക്കൾക്കു
ഇന്നോളം കഴിച്ചന്നമതിന്നൊരുദിവസം കൊണ്ട് തികട്ടുന്നു
മനുഷ്യത്വമില്ലന്നൊരു ജീവിയോ മനുഷ്യൻ
എനിക്ക് മാപ്പില്ല