Sunday, March 22, 2020

Chapter Ladakh 1: Budding


ഏപ്രിൽ 11 2017

വട്ടവടയിലെ ഒരു തണുത്ത പ്രഭാതം , മൂന്നു സഞ്ചാരികൾ , ഉറക്കമുണർന്നു അടുത്തയാത്രയെ പറ്റി  ചിന്തിക്കുന്നു
ലഡാഖ്  ഒരു തീരാമോഹമാണ് . മനസ്സിലെ  മിന്നിമറയുന്ന ചിത്രങ്ങളിൽ മഞ്ഞണിഞ്ഞ ഹിമാലയം അതിരിട്ട ലഡാഖ്ജൂലൈ ആണ് നല്ല സമയം . വല്യ തണുപ്പുണ്ടാവില്ല , മഞ്ഞു മാറി റോഡുകൾ സഞ്ചാരയോഗ്യമാവും . വരട്ടെ നോക്കാം .

മെയ് 24 2017

അതിരാവിലെ രാവിലെ കൂട്ടത്തിലെ കടും സഞ്ചാരി വിളിക്കുന്നു സ്വരത്തിൽ സങ്കടം ആഴത്തിൽ നിഴലിച്ചിട്ടുണ്ട്. തൻറെ ആദികൈലാസ യാത്ര മുടങ്ങി . ആരോഗ്യ പരിശോധനയിൽ അയോഗ്യനാക്കപ്പെട്ടു, കാരണം രക്താതിസമ്മർദ്ദം! ജീവിച്ചിരിക്കണോ വേണ്ടയോ എന്നതാണ് പുള്ളിക്കാരൻ സംശയം. വട്ടവടയിൽ വിത്തുപാകിയ ഹിമാലയ യാത്ര എടുത്തിട്ട് ജീവിതം മുന്നോട്ടു നീക്കി കൊടുത്തു.

ഹിമാലയ യാത്രയ്ക്ക് ഏറ്റവും കുറഞ്ഞത് നാല് പേർ വേണം, മൂന്നുപേർ റെഡിയായിട്ടുണ്ട്. നാലാമനായി തിരച്ചിൽ തുടങ്ങി, ഒടുവിൽ ഒരു സോഫ്റ്റ്‌വെയർ കൊച്ചുമുതലാളി വരാമെന്ന് സമ്മതിച്ചു. ഇനി പ്ലാനിങ് ആകെ മൊത്തം 10 ദിവസം മാത്രമേ എല്ലാവർക്കും ചെലവഴിക്കാൻ സാധിക്കുകയുള്ളൂ, അതിനാൽ കേരളം മുതൽ ലഡാക്ക് വരെയുള്ള ഉള്ള യാത്ര വിമാനത്തിൽ ആക്കാൻ തീരുമാനിച്ചു. നേരിട്ട് ലേയിലേക്ക് അവിടെനിന്ന് അവിടെനിന്ന് കരമാർഗ്ഗം ലഡാക്ക് ചുറ്റി മണാലിയിലേക്ക്.


പ്ലാനിംഗ് തുടങ്ങി

കൂട്ടിയും കിഴിച്ചും പ്ലാനിങ് ഓട് പ്ലാനിങ്. കൂട്ടത്തിൽ കാശ്മീർ കീഴടക്കിയ രണ്ടു പ്രതിഭകൾ ഉണ്ട് അവർ രണ്ടുപേരും പോയ കാശ്മീർ യാത്രയുടെ അനുഭവസമ്പത്ത് മിഴാവ് എടുത്തു കൊട്ടിപ്പാടി. അല്പജ്ഞാനികൾ ആയ ബാക്കി ഞങ്ങൾ രണ്ടു പേര് തലയാട്ടി തലയാട്ടി മടുത്തു. സ്പിറ്റി,  സൂരജ് താൽ, വാലി ഓഫ് ഫ്ലവേഴ്സ് ... എന്നിങ്ങനെ മനംകുളിർപ്പിക്കുന്ന പേരുകൾ പറഞ്ഞു കൊതിപ്പിച്ചു. പക്ഷേ എന്ത് ചെയ്യാം, 10 ദിവസം മാത്രമേ ഉള്ളൂ കയ്യിൽ. ഒടുവിൽ അങ്ങനെ പല പല ഒടുവിലുകളുടെ ഒടുവിൽ തീരുമാനിച്ചു ലേ വരെ വിമാനമാർഗം അവിടുന്ന് ലഡാക്ക് ചുറ്റി മണാലിയിലേക്ക് , ബേസിക് ലഡാക് ഊരുതെണ്ടികളുടെ ഡിഫാൾട്ട് റൂട്ട് മാപ്പ് .



തീരുമാനിച്ചാൽ പിന്നെ മാറ്റമില്ല. പക്ഷേ സ്വയംപ്രഖ്യാപിത കേളൻ .ഈ വ്യക്തിയെ പ്രത്യേകം എടുത്തുപറയേണ്ടതാണ്. അദ്ദേഹം സ്വയം കേണൽ ആണെന്നാണ് പ്രഖ്യാപിക്കുന്നത്, ആയതിനാൽ ഇനിമുതൽ ഈ യാത്രാവിവരണത്തിൽ അദ്ദേഹത്തെ കേളൻ എന്ന് വിളിക്കുന്നതായിരിക്കും. നമ്മുടെ കേളന് ഒരു ചെറിയ അപേക്ഷ, കാലു പിടിച്ചു എന്ന് വ്യംഗ്യം , താൻ കുറെയേറെ പ്രാവശ്യം ചുറ്റിയ വഴികളാണ് രണ്ടു മൂന്നു ചെറിയ സ്ഥലങ്ങൾ കൂടി ഉൾപ്പെടുത്താൻ അപേക്ഷ. പോളിറ്റ്ബ്യൂറോ അത് അംഗീകരിച്ചു ...അത്രതന്നെ ..

1: തുർത്തുക്, മണാലി റോഡിൽ നിന്നും 10-30 കിലോമീറ്റർ ഉള്ളിൽ പോയി വന്നാൽ മതി, അടുത്തല്ലേ പോയി കളയാം. 2: ഹാൻലെ ഭാരതത്തിൻറെ സ്പെയ്സ് ഒബ്സർവേറ്ററി നിൽക്കുന്ന സ്ഥലമാണ്. ദേശീയ ബോധം എണീറ്റ് നിന്ന് സല്യുട്ട് അടിച്ചു , വളരെ അടുത്താണ്ത്രേ പോയേ പറ്റൂ ..ഓക്കേ, പോയി കളയാം. നമ്പർ ടൂ ഓഫ് പാക്ക് കുഞ്ഞൂട്ടനു ഒരു ചെറിയ അഭിപ്രായം കൂടി വേണം അടുത്താണ് പങ്ങൊങ് തടാകം, ചൈന ഓരോദിവസവും കയ്യേറി കൊണ്ടിരിക്കുകയാണ്ത്രേ ഇപ്പൊ കണ്ടില്ലെങ്കിൽ പിന്നെ കാണാൻ പറ്റുമെന്ന് ഒരു ഉറപ്പുമില്ല ,പോവാതിരിക്കാൻ പറ്റില്ല .

ഇനി മാറ്റങ്ങളൊന്നും നമ്മൾ ഏറ്റെടുക്കില്ല സത്യം!.

അജണ്ട നമ്പർ ടു എപ്പോഴാണ് പോകേണ്ടത് 

കുഞ്ഞുകുട്ടി പരാധീനക്കാരായ ഞങ്ങൾ മൂന്നുപേർക്കും സ്കൂൾ തുറക്കുന്നതിന് മുന്നേ പോയി വരണം , പക്ഷേ കേളന് അങ്ങനെ ഒരു ദൗർബല്യങ്ങളും ഇല്ല ,ഒറ്റയാൻ ഭാഗ്യവാൻ .

അപ്പോൾ ഗുരുതരമായ വേറൊരു പ്രശ്നം. ലെ മണാലി highway മഞ്ഞുവീഴ്ച കഴിഞ്ഞ് ഗതാഗതയോഗ്യമാക്കി തുറന്നു കൊടുത്തിട്ടില്ല. പണി പാളി!അതിൻറെ കാര്യങ്ങൾക്കായി പിന്നെ പരക്കംപാച്ചിൽ. ഹിമാലയം കണ്ടുപിടിച്ച ജ്ഞാനികൾ രണ്ടുപേർ അത് ഏറ്റെടുത്തു.


ആ സമയം മുതലാക്കി ഞാൻ ഹിമാലയം വരെ ഒന്നു പോയി നോക്കി . ഏത് നമ്മുടെ ഗോകുൽൻറെ കൂടെ. ലേയിൽ നിന്ന് തുർത്തുക് വരെ 200 കിലോമീറ്റർ., അടുത്ത ആണെന്ന് പറഞ്ഞു പറ്റിച്ചു. അതിൽ കാര്യം ഇല്ലെടോ 400 കിലോമീറ്റർ വരെ ഓടിക്കുന്ന കേളന് 200 നോട് പുച്ഛം. എന്നാലും ഹിമാലയം എന്നൊക്കെ പറയുമ്പോൾ... അപ്പോൾ നോക്കാം എന്നുകരുതി പിന്നെയും മുന്നോട്ട് . തുർത്തുക് മുതൽ പങ്ങൊങ് വരെ 300 കിലോമീറ്റർ... സ്വാഹ! അത് ഒരിക്കലും സാധ്യമല്ല വഴിയിൽ ഇടയ്ക്ക് എവിടെയെങ്കിലും തങ്ങണം. പിന്നെയും പോളിറ്റ്ബ്യൂറോ വിളിച്ചു. പോകുന്ന വഴിയിൽ ഹെമിസ് എന്നൊരു ഒരു മൊണാസ്ട്രി ഉണ്ട് അതല്ലാതെ ആ വഴിയിൽ കാര്യമായി ഒന്നും കാണ്മാനില്ല. കേളൻ വീറ്റോ ചെയ്തു. മൊണാസ്ട്രി ഭക്ഷണം കേളന് പറ്റില്ലത്രേ. അപ്പോഴാണ് വഴിയിൽ തണുത്ത മരുഭൂമിയായ ഹുന്തർ കണ്ടത്. അത് തുർത്തുക്ൽ നിന്നും നൂറു കിലോമീറ്റർ ണ്ട്.



രണ്ടാം ദിവസം തുർത്തുക് കണ്ടു ഉച്ചതിരിഞ്ഞ് ഇറങ്ങുക സാവധാനം ഹുന്തർ എത്തി താമസിക്കുക. അവിടെ അന്നുതന്നെ കറങ്ങി പിറ്റേന്ന് അതിരാവിലെ പങ്ങൊങ് ലക്ഷ്യമാക്കി വിടുക. 250 കിലോമീറ്റർ ,പക്ഷേ ഒപ്പിക്കാം. പങ്ങൊങ് തടാകക്കരയിൽ കൂടെ ചുസുൽ വന്നു ഹൈവേ പിടിച്ച് നേരെ ഹാൻലെ. 320 കിലോമീറ്റർ ഉണ്ട്. നടക്കുമോ ?ആർക്കുമില്ല ഉറപ്പ്. നോക്കാം, പറ്റിയില്ലെങ്കിൽ സന്ധ്യാനേരത്ത് എത്തുന്നിടത്ത് സ്റ്റേ. പങ്ങൊങ് കണ്ടിട്ട് ഒരു 11 മണിക്ക് എങ്കിലും ഇറങ്ങണം എങ്കിലേ എത്തും എന്നൊരു പ്രതീക്ഷ ഉള്ളു. എന്തായാലും ഒരു ദിവസം റിസേർവ് വിട്ടേക്ക്.


ഇനി കാര്യമായി സ്ഥലങ്ങളൊന്നും ലിസ്റ്റി ഇല്ല 500 കിലോമീറ്റർ ഉണ്ട് മണാലിക്ക് . രണ്ടുമൂന്നു ദിവസം കൊണ്ട് എത്താം. ഓ... അപ്പോ ഏഴു ദിവസം മതി ... അടിപൊളി . അപ്പോഴാണ് ആണ് ഹാൻലെ നിന്നും മണാലിക്ക് പോകുന്ന വഴിയിൽ ഒരു നീലപൊട്ട്. ത്സോ മോരിരി തടാകം. ലഡാക്കി ഭാഷയിൽ ത്സോ  എന്നാൽ തടാകം എന്നാണത്രെ ...ത്സോ  മോരിരി , പങ്ങൊങ് ത്സോ എന്നിങ്ങനെ അഭിസംബോധന ചെയ്യണം. എങ്കിപ്പിന്നെ മോരിരി വഴി ആക്കാം ഒരു ദിവസം കൂടി കൂടും. 8 ദിവസം, ഒമ്പതാം ദിവസം ഡൽഹി അന്നുതന്നെ കേരളം ... ഹോ സൂപ്പർ ....അല്ലേ

പ്ലാൻ അപ്പ്രൂവ്ഡ്

അപ്പോഴേക്കും അൻവർ മദോഷ് എന്നൊരു ടൂർ ഓപ്പറേറ്റർനെ നമ്പർ ടു കുഞ്ഞൂട്ടൻ ഒപ്പിച്ചു. അയാൾക്ക് നമ്മുടെ പ്ലാൻ അയച്ചുകൊടുത്തു . ഉടൻ വന്നു മറുപടി .ലേ കാണാതെ നിങ്ങൾ എന്ത് ലഡാഖ് ആണ് പ്ലാൻ ചെയ്യുന്നേ .ഹെമിസ് , ശാന്തിസ്തൂപം ,തിക്‌സേ ലാമായുരു എന്നിവ കാണാതെ നിങ്ങൾ എന്ത് കാണാൻ ആണ് വരുന്നത് . മാത്രമല്ല ലെയിൽ വന്നു ഇറങ്ങിയാൽ  ഉടൻ  അങ്ങ് പോകാമെന്നു വിചാരിക്കണ്ട ,അക്യൂട്ട് മൗണ്ടൈൻ സിക്ക്നെസ്സ് അടിച്ചു കാഞ്ഞു പോവും . ഒരു ദിവസമെങ്കിലും വേണം വേണം ശരീരത്തിന് കാലാവസ്ഥയുമായി ആയി പൊരുത്തപ്പെടാൻ. മാത്രമല്ല നിങ്ങൾ പോകുവാൻ ഉദ്ദേശിക്കുന്ന മിക്ക സ്ഥലങ്ങളും ഇന്നർ ലൈൻ പെർമിറ്റ് വേണ്ടതാണ്. അത് കിട്ടാൻ ഒരു ദിവസം വേണം. ദോഷം പറയരുതല്ലോ മദോഷ് ശരിക്കും പേടിപ്പിച്ചു. കൗണ്ടർ മറിഞ്ഞു 9..10..11..12 ദിവസം. വേറെ വഴിയില്ല . എന്തായാലും ഇറങ്ങിത്തിരിച്ചു ഹിമാലയത്തിനോട് ഒരു ചെറിയ പേടി തോന്നി തുടങ്ങി. അതുകൊണ്ട് ബഹുമാനപൂർവ്വം ഒരു ദിവസം കൂടി അധികം ഇട്ടു , 14 ദിവസം ...തദാസ്തു!

റൂട്ട് റെഡി

ഒന്നാം ദിനം ലേ ഇറങ്ങി വിശ്രമം,  രണ്ടാം ദിവസം ലാമായുരു, അൽച്ചി  മൊണാസ്റ്ററി പോയി തിരികെ വരുക ലെയിൽ തന്നെ സ്റ്റേ.  മൂന്നാം ദിവസം യാത്ര തുടങ്ങുക ആദ്യം തുർത്തുക് അവിടെ തങ്ങി, നാലാം  ദിവസം ഉച്ചക്ക് ശേഷം തിരികെ  ഹുന്തർ  വരുക തങ്ങുക, അഞ്ചാം   ദിവസം എത്രയും നേരത്തെ പാങ്കോങിന് വെച്ചുപിടിക്കുക , ശ്യോക് നദിയുടെ കരയിലൂടെ ഒരു ദീർഘയാത്ര  , പാങ്ങോഗ് എത്തി അവിടെ തങ്ങി പിറ്റേ ദിവസം 11 മണിയോടു കൂടി ഇറങ്ങുക, ചുസുൽ വഴി ഹാൻലെ  ഏഴാം ദിവസം മോരിരി എത്തുക. അവിടെ കർസോക് ഗ്രാമത്തിൽ തങ്ങി, പിറ്റേദിവസവും  സുധീർഘയാത്ര, ജിസ്പ ,കീലോങ് എന്നിവിടങ്ങളിൽ തങ്ങി,  പതിനൊന്നാം  ദിവസം മണാലി  . 
ഇതാണ് പ്ലാൻ .


-----------------------------------------------------------------------
റൂട്ട് മാപ് റെഡിലെ മണാലി റൂട്ടിലെ ചുവന്ന മലകൾ അതിരിടുന്ന
പച്ചപ്പു നിറഞ്ഞ  പ്രദേശം മിരു മുതൽ  ഗ്യാ   വരെയുള്ള ഭൂവിഭാഗം പച്ച ബിർച് മരങ്ങളും ചുവന്ന കുന്നുകളും കൂടി ചേർന്നു വളരെ മനോഹരം ആണ്.  പക്ഷെ അത് ഒഴിവാക്കാതെ നിവർത്തിയില്ല .
11  ദിവസം   1500 കി.മി . ശരാശരി  വേഗം മണിക്കൂറിൽ 25 കിമി മാത്രം.

ഇത്തരുണം DevilsOnWheels എന്ന സാമൂഹ്യ സംഘടനയുടെ അതുല്യമായ വിവരശേഖരം കുറച്ചൊന്നുമല്ല  സഹായിച്ചത് . അവരോടു നന്ദിയും കൃതജ്ഞതയും രേഖപെടുത്തിക്കൊള്ളുന്നു
-----------------------------------------------------------------------------


No comments: