Saturday, January 25, 2020

2019

FROZEN YEAR OF 2019
NO CREATIVITY
NO TRAVELOGUE
NO WHACKS
NO LIGHT

Saturday, February 24, 2018

കടുംതേൻ



പ്രകൃതി ഉരുക്കിക്കാച്ചിയെടുത്ത സ്വത്വമേ
കടുംപ്രയത്നങ്ങൾ രൂപമായ കറുത്തപൊന്നേ
സുഷ്മത്തിൽ സുതാര്യമാമൊരുൾക്കാമ്പിൻ ജ്വാലയെ
കനലെരിയും കനവുകൾ തൻ പ്രജ്ഞ തീണ്ടും രാവുകളും
തീകോരിയിടും പ്രഭാപൂരം അത്യുക്ഷണദിനങ്ങളും
അഹോരാത്രം ആരോഗ്യമാഹരിച്ചു നേടുമീ ചെറുപാന്ഥവും
ലേശമതേതും ചോരിടാതെ സൂക്ഷിച്ചു വെച്ച്
അത്യുന്നത ഗുണവാനാവണമെന്നു ഉദ്ദേശിച്
തന്നുണ്ണിക്കിട്ടൊരു പേരവർ, കാടിന്റെ നറും മധു

നാടുകേറി കാടുനാറി ,
കാടു വറ്റി  നിഴൽ മെലിഞ്ഞു വേനൽ പെരുത്ത്
കാടിറങ്ങി കാട്ടുമൃഗം നാട്ടിൽ മേഞ്ഞലഞ്ഞു
 
മൃഗങ്ങൾ തൻ വഴിയവൻ  അറച്ചെങ്കിലും
പാവം വിശപ്പഅതിർ വിട്ടു ഉദരം പഴുത്തു
ഒരിറ്റുവറ്റിനായവൻ  നാടുകേറി
ഒരല്പം കാട്ടിലൂരിൽ കാത്തിരിപ്പവർക്കായും വേണം

പരിഷ്കൃത നീതിതൻ മിഥ്യയിൽ
നിഷാദപ്രക്ഷാളനം നിഷ്ടുരകർമ്മം
ദരിദ്രനാരായണൻ ദിക്കറിയാതെ കേണു
ഇല്ലിവയൊന്നുമെത്താതെ കാതുകൾ
അടച്ചടിച്ചോടിച്ചവരവനാത്മ മധുപിഴിഞ്ഞെടുത്തു
അപരിഷ്കൃതനവൻ  അന്ത്യയാത്രയായ്


യാചനയാലവൻ മുന്നിൽ നിൽപ്പു
കണ്മുനയാലവൻ കരളുപിളർക്കുന്നു
ദൈന്യത്തിൻ രോഷമലറുന്നു
ഇന്നികഴിച്ചെറിഞ്ഞെച്ചിൽ  പോലും ജീവന് സമം
കാലമിതെന്തു കലിയോ
ഉള്ളിലിരിന്നു പുകയുന്നു കുഞ്ഞേ
നിൻ നോട്ടമതു  മറുക്കുവാനആവില്ല ഹൃത്തുക്കൾക്കു
ഇന്നോളം കഴിച്ചന്നമതിന്നൊരുദിവസം കൊണ്ട് തികട്ടുന്നു
മനുഷ്യത്വമില്ലന്നൊരു ജീവിയോ മനുഷ്യൻ
എനിക്ക് മാപ്പില്ല

Monday, May 29, 2017

Thorn In Cardiac flesh


പച്ചപനംപട്ടു വിരിച്ചൊരു ധരണിതൻ
മാറിലെ ശുഭ്ര പൂഞ്ചേലയിൽ സൂര്യാംശുവിരിയിച്ചൊരു
മിഴിയഴകേഴുമെഴും
പരിശുദ്ധപനിനീർദ്ദളംപോലെ
വന്നഞ്ഞൊരു ഹൃദയപുൽനാമ്പെ
കൂർത്തമുള്ളിനാൽ നിൻ ഹൃദയം
ഭേദിച്ചോരു ഭ്രാന്തനിതാ കേഴുന്നു
തരുവാനവനേതുമില്ല
കൊടുംദുഖഃനിണക്ക ണ്ണീർ മാത്രം
അനുഭവവിഷമുള്ളിനാൽ
ദിനാന്തരപ്രഹരഭേരിയാൽ
ഉരുകിദ്രവിച്ചോരു
കാരിരിമ്പുഹൃദയത്തിനുൾക്കാമ്പിലെങ്ങോ
കനലെരിയും കനവുകളുടെ
കരിപുരണ്ട പഞ്ജരങ്ങൾ
ചിതറും തീ നിന്നശ്രുവിലെങ്ങും
പിണരും ദ്യുതി നിന്നധരത്തിൽ
വിഭിന്നമാമൊരോ ധിഷണയാലെന്നെ ചുടും
തിളക്കുമോരോ വിയർപ്പുകണങ്ങളും
ഒട്ടിടാതെകത്തോരെന്നുദരജല്പനങ്ങളെ
അത്യുഗ്രപേമാരിതൻ ഉച്ചസ്ഥായിപോൽ
നിറഞ്ഞൊഴുകുന്നിതെൻ മിഴിമരുഭൂവിലെങ്ങും

Monday, October 24, 2016

നിശാചരന്റെ ആത്മഹത്യാകുറിപ്പുകൾ

ഞാനില്ലാതാവുന്നതെങ്ങിനെ
ഒരു ഹൈക്കു  കവിതയിലെ വരികൾ പോലെ അലിഞ്ഞില്ലാതാവണം
ധനുഷ്കോടിയിലെ മണൽതരിത്തിരകൾ   പോലെ ലയിച്ചില്ലാതാവണം
ആദ്യം പെയ്ത മഴയുടെ മണം  പോലെ ഇഴുകി ചേരണം
 ചെമ്പൊട്ടു സൂര്യൻകടലിലെപോലെ മുങ്ങിതാഴണം
ഒരായിരം വെള്ളിമേഘങ്ങളിക്കിടയിലെ കുഞ്ഞു മേഘം  പോലെ
മിന്നിമറയുന്ന പെരുന്നാൾ  പിറപോലെ
കുത്തുവിളക്കിലെ കരിന്തിരി പോലെ
ഈറൻ പാതയിലെ നിറനക്ഷത്രത്തിളക്കം  പോലെ
പ്രേയസിയുടെ ഇമപൊലിമപോലെ
ഞാനില്ലാതാവണം

Tuesday, November 10, 2015

Scavenger's Lust

Where is my Phoenix?
Who I am waiting for so long
I am searching you in every ash
Where are you my Phoenix?
I am burning more and more for you
By making more and more ash.
Paving your way to the resurrect
Where are you my Phoenix?
As the ashes flying in the hot wind
I expect you dear
As the heat engulf living remnants
I am desperately needs your presence
 The present inflammable than any fire
Opulence scarce ravish the dejected
Succumbed to the truth of famine
My Phoenix is locked in my heart
Scary libidos capitalizing around
Cliché of niched column frail to survive
Protagonist of ethical communist
Burned Phoenix
Both will rest peace
For the ashes are the remnant truths
For Lower depths to hope them



Saturday, November 7, 2015

The pristine love beyond barbwire fence.

I'm the wax you are the flame..
We both will make the candle
And candle cease to exist
when flame consumes the wax fully

Oh god please take care of hurricanes that comes to blow off the candle.

The candle burns without any light ,
Insight was the present absence.

The bond was stronger and ionic
The affection demands more fire.
The wax flame burned like a challenge
If star can't be so glowing.
There was a star smile,
It was a butterfly life.
Both burned out
Rest was a residue wax and charcoal thread.
There was two stars twinkling .
Let there be no light more than needed.
Let there me ample time for an insight
Let there be true love beyond the fence.
Let there be life of sense.
Barbed wires are seen invisible
Flesh piercing thorns are every where,
Desert of timid is vast and furious,
Tremors can happen,

A tube of wax at the centre ,
Who will lit and make it a candle.


The pristine love beyond barbwire fence.

Saturday, April 27, 2013